Type Here to Get Search Results !

Bottom Ad

ഹയര്‍സെക്കണ്ടറി- ഹൈസ്‌കൂള്‍ ലയന നീക്കം: അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ഹയര്‍സെക്കണ്ടറി- ഹൈസ്‌ക്കൂള്‍ ലയനനീക്കം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ദുര്‍ബലപ്പെടുത്താനെന്നാരോപിച്ച് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്ലസ്ടു അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു. ഹയര്‍സെക്കണ്ടറി അധ്യാപക സംഘടനകള്‍ ആഹ്വാനം ചെയ്ത മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരണത്തില്‍ ജില്ലയിലെ ഭൂരിഭാഗം അധ്യാപകരും പങ്കെടുത്തു. 
 
കാസര്‍കോട് ജില്ലയില്‍ ക്യാമ്പ് ബഹിഷ്‌ക്കരിച്ച അധ്യാപകര്‍ ഹോസ്ദുര്‍ഗ് ഗവ. സ്‌കൂളിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലയില്‍ എഴുപതു ശതമാനത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌ക്കരിച്ച് നടത്തിയ പ്രതിഷേധ സംഗമം എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.ജി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ രൂപേഷ് കരീം കോയിക്കല്‍ കെ.ടി അന്‍വര്‍, പി. രതീഷ് കുമാര്‍, മെജോ ജോസഫ്, വി.പി പ്രിന്‍സ്മോന്‍, പി.എ രാജരാജന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad