അബുദാബി (www.evisionnews.co): അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20ന് നടത്തപ്പെടുന്ന ക്രിക്കറ്റ് ഫെസ്റ്റില്‍ മത്സരിക്കുന്ന കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ടീമായ കിംഗ്‌സ് കാസര്‍കോടിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ലോജിക് സ്‌പോര്‍ട്‌സ് മാനേജര്‍ നൂറു ബാങ്കോട് പ്രസിഡണ്ട് സമീര്‍ തായലങ്ങാടിക്ക് നല്‍കി പ്രകാശനം ചെയ്തു. മുനിസിപ്പല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മൊയ്തീന്‍ പള്ളിക്കാല്‍, മണ്ഡലം കെ.എം.സി.സി ട്രഷറര്‍ ഷാഫി നാട്ടക്കല്‍, ഷിഹാബ് ഊദ് തളങ്കര, ടി.എച്ച് സിയാദ്, ബദ്‌റുദ്ദീന്‍ ഹൊന്നമൂല, അന്‍സാരി അണങ്കൂര്‍, നിബ്രാസ്, മുഷ്താഖ് ദീനാര്‍ നഗര്‍ സംബന്ധിച്ചു.
Post a Comment
0 Comments