Type Here to Get Search Results !

Bottom Ad

കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


തൃക്കരിപ്പൂര്‍ (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എടച്ചാക്കൈ പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. കൊക്കാക്കടവ് ഖിളര്‍ മസ്ജിദ് ഖത്തീബ് ഹബീബ് റഹ്മാന്‍ റാഷിദിയും കുടുംബവും സഞ്ചരിച്ച കാറാണ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞത്. കൊക്കാക്കടവ് ഭാഗത്തുനിന്ന് പടന്നയിലേക്ക് പോവുകയായിരുന്നു കുടുംബം. വളവിലെത്തിയപ്പോള്‍ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad