കാഞ്ഞങ്ങാട് (www.evisionnews.co): വിഷുത്തിരക്കിലമര്‍ന്ന കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരി ട്രാഫിക്ക് ജംഗ്ഷനില്‍ കെ.എസ്.ടി.പി പ്രവൃത്തിയുടെ ഭാഗമായുള്ള ഫില്ലറിടല്‍ വന്‍ ഗതാഗത കുരുക്കുണ്ടാക്കുന്നു. പത്തുമിനിറ്റ് കൊണ്ട് കോട്ടച്ചേരിയില്‍ പുതുതായിവരുന്ന ട്രാഫിക്ക് സര്‍ക്കിളിനായി ഫില്ലറിടല്‍ നടത്തുമെന്ന് പറഞ്ഞ് ആരംഭിച്ച പ്രവൃത്തി നീണ്ടതോടെയാണ് നഗരം വന്‍ ഗതാഗത കുരുക്കിലേക്ക് പോയത്. ഫില്ലറിടാന്‍ കോണ്‍ക്രീറ്റ് കുഴക്കുന്ന ലോറി കൂടി വന്നതോടെ മറ്റു വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതോടെ കെ.എസ്.ടി.പി ജോലിക്കാര്‍ ഫില്ലറിടാനായി അനുമതി ചോദിച്ച ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡുകള്‍ കുടുങ്ങി പോയി.
കെ.എസ്.ടി.പി കരാറുക്കാര്‍ ഇടയ്ക്കിടെ നിര്‍ത്തി നിര്‍ത്തിപോയി നീണ്ടുപോയ കെ.എസ്.ടി.പി പ്രവൃത്തി വിഷു പോലുള്ള ഉത്സവ കാലത്ത് പകല്‍ നേരത്ത് ഗതാഗത തടസമുണ്ടാക്കി നടത്തുന്നത് നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കെ.എസ്.ടി.പി പ്രവൃത്തിയുടെ ഭാഗമായി നോര്‍ത്ത് കോട്ടച്ചേരി ജംഗഷനിലാണ് ഇപ്പോള്‍ ഫില്ലറുകളിട്ട് പണി പുരോഗമിക്കുന്നത്. കൂടുതല്‍ ഗാതഗത കുരുക്കുണ്ടാവാനിടയുള്ള ഇവിടങ്ങളില്‍ വിഷു പോലുള്ള ഉത്സവ കാലത്ത് ഇത്തരം പ്രവൃത്തികള്‍ രാത്രി കാലത്താക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.

Post a Comment
0 Comments