Type Here to Get Search Results !

Bottom Ad

വിഷന്‍ 20-20 പദ്ധതിയുമായി അബൂദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത്


അബൂദാബി (www.evisionnews.co): അബൂദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വിഷന്‍ 20-20യില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുമായി ചേര്‍ന്ന് അഗതി- അനാഥരെ ഏറ്റെടുക്കും. സാന്ത്വനം പരിപാടിയുമായി ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണത്തിന് വേണ്ടി മെഡിക്കല്‍ കാര്‍ഡ് നടപ്പിലാക്കും. പാഠ പുസ്തക വിതരണം, തൊഴിലാളികള്‍ക്കുള്ള സാമ്പത്തിക സഹായം, വീട് നിര്‍മാണം തുടങ്ങിയവ നടപ്പിലാക്കും. തീരുമാന യോഗം ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാന്‍ കാനക്കോട് ഉദ്ഘാടനം ചെയ്തു. ഷരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്ല ബദിയടുക്ക സ്വാഗതം പറഞ്ഞു. ഹനീഫ പടിഞ്ഞാര്‍മൂല, അഷ്‌റഫ് നെക്രാജെ, അബ്ദുല്ലക്കുഞ്ഞി മീത്തല്‍, ബഷീര്‍ ബെളിഞ്ചം, ആരിഫ് ഗോളിയടുക്കം, കബീര്‍ കുഞ്ചാര്‍, അനസ് പള്ളത്തടുക്ക, മുജീബ് ചെടേക്കാല്‍ പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad