Type Here to Get Search Results !

Bottom Ad

നെഹ്‌റു കോളജിലെ ആദരാഞ്ജലി പോസ്റ്റര്‍: മുഖ്യമന്ത്രി ഇടപെട്ടതോടെ എസ്.എഫ്.ഐ ഒറ്റപ്പെട്ടു അപലപിച്ച് എ.ഐ.എസ്.എഫും


കാഞ്ഞങ്ങാട് (www.evisionnews.co): നെഹ്റു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാഞ്ജലികളര്‍പ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ എസ്.എഫ്.ഐ നാണക്കേടിലായി. പ്രിന്‍സിപ്പാളിനെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ നടപടിയുണ്ടാവുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഇതോടെ എസ്.എഫ്.ഐ സംസ്ഥാന -ജില്ലാ നേതൃത്വം ഉള്‍പ്പടെ നാണക്കേടിലായി.

എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അനീസ് മുഹമ്മദ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന അപമാന ശ്രമങ്ങളെ മറിച്ചുപിടിക്കാനായിരുന്നു സംസ്ഥാന എസ്.എഫ്.ഐ നേതൃത്വവും ജില്ലാ നേതൃത്വവും ശ്രമിച്ചത്. സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി. തോമസ് അടക്കമുള്ളവര്‍ സംഭവങ്ങളെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. അധ്യാപികയ്‌ക്കെതിരെ നടന്ന സംഭവങ്ങളെ ന്യായീകരിച്ചാണ് ജെയ്ക്ക് സി തോമസ് എഫ്.ബിയിലൂടെ പ്രതികരിച്ചത്. നെഹ്റു കോളജില്‍ നടന്ന സംഭവ വികാസങ്ങളില്‍ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും എസ്.എഫ്.ഐക്കെതിരെ രംഗത്തെത്തി. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് പനത്തോട് എസ്.എഫ്.ഐയെ കുറ്റപ്പെടുത്തി എഫ്.ബി പോസ്റ്റിട്ടതോടെ വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും എസ്.എഫ്.ഐ ഒറ്റപ്പെട്ടിരിക്കുകയാണ്. 
'കാഞ്ഞങ്ങാട് നെഹ്റു കോളജ് പ്രിന്‍സിപ്പലിന് യാത്രയയപ്പ് നല്‍കുന്ന സമയത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവം കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരാജകത്വവാദികളുടെ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്നാണ് പോസ്റ്റില്‍ ഗീരീഷ് പറയുന്നത്. വിളിക്കുന്ന മുദ്രാവാക്യങ്ങളോട് ഒരുതരത്തിലും കൂറുപുലര്‍ത്താന്‍ കഴിയാത്തവരെ ഇടതു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതും ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് അവരെ നിയന്ത്രിക്കാനാവാത്തതും ദൗര്‍ഭാഗ്യകരമാണ്. പ്രിന്‍സിപ്പല്‍ ചുമതലയിലിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഇത്തരത്തിലുള്ള കോപ്രായം കാണിച്ചിട്ടല്ല അതിനെ നേരിടേണ്ടത്. വിദ്യാര്‍ത്ഥി സമൂഹത്തെയാകെ നാണം കെടുത്തിയ സംഭവത്തിന്റെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും പോസ്റ്റില്‍ പറയുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad