Type Here to Get Search Results !

Bottom Ad

റോഡ് പണിയില്‍ കരാറുകാരുടെ വ്യാപക കൃത്രിമം: മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പഞ്ചായത്ത് ഭരണസമിതിയുടെ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ പദ്ധതികളില്‍ റോഡ് വിഭാഗത്തില്‍ കരാറെടുത്ത കോണ്‍ട്രാക്ടര്‍മാര്‍ പ്രവൃത്തിയില്‍ വ്യാപകമായി കൃത്രിമം നടത്തിയതായി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി കണ്ടെത്തി. ഈയിടെ പണി പൂര്‍ത്തീകരിച്ച അര്‍ജാല്‍ മയില്‍പാറ റോഡ്, കാവുഗോളി ജുമാമസ്ജിദ് റോഡ്, ഹൈസ്‌കൂള്‍ എഫ്.എച്ച്.സി റോഡ് തുടങ്ങിയവയിലാണ് കൃത്രിമം നടന്നിട്ടുള്ളത്. 
ഇതില്‍ അര്‍ജാല്‍ മയില്‍പാറ റോഡ് യൂത്ത് ലീഗിന്റെ ശക്തമായ ഇടപെടല്‍ മൂലം വീണ്ടും പണി നടത്തി ശരിയാക്കിയിരുന്നു. ബാക്കിയുള്ള റോഡുകളില്‍ നടന്ന അപകതിയില്‍ അടിയന്തിരമായും പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് മുന്നോട്ടുവരുമെന്ന് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ, ട്രഷറര്‍ റഫീഖ് ഹാജി മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad