Type Here to Get Search Results !

Bottom Ad

പള്ളങ്കോട് ജമാഅത്ത് യോഗത്തില്‍ വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റം: പോലീസ് ലാത്തിവീശി, നിരവധി പേര്‍ക്ക് പരിക്ക്


ആദൂര്‍ (www.evisionnews.co): നിയമാവലി പ്രകാരമുള്ള ഭരണസമിതി രൂപീകരിക്കുന്നതിന് വേണ്ടി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടന്ന യോഗത്തില്‍ വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു വിഭാഗത്തിന്റെ കയ്യേറ്റം. എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി ഷംസീര്‍ അലിയുടെ നേത്വത്തില്‍ പള്ളങ്കോട് ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലാണ് ജമാഅത്ത് യോഗത്തിനിടെ അക്രമസംഭവങ്ങളുണ്ടായത്. കയ്യേറ്റം തടയാനെത്തിയവര്‍ക്ക് മാരകമായി പരിക്കേറ്റു. കുണ്ടടുക്കം അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.പി സിറാജുദ്ധീന്‍, കെ.പി അജീര്‍, എം.എ അബ്ദുല്‍ ഖാദര്‍ മോരങ്ങാനം, എ.പി അഷ്‌റഫ്, റാഷിദ് എം.എ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ നബിദിനാഘോഷ പരിപാടിക്കിടയിലും മാരക ആയുധമുപയോഗിച്ച് അക്രമം നടത്തിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് വീണ്ടും സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് സമസ്ത ഇ.കെ വിഭാഗം ആരോപിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad