കാസര്‍കോട് (www.evisionnews.co): ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന തീരുമാനം ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തിരുത്തണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ.എ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ബസ് ഉടമകളുടെ ഔദാര്യമല്ല. വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞ് ചാര്‍ജ് വര്‍ധനവും മറ്റു ആനുകുല്യങ്ങളും സര്‍ക്കാറില്‍ നിന്നും നേടിയെടുക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരോ വിദ്യാര്‍ത്ഥിയുടെയും അവകാശമായ കണ്‍സെക്ഷന്‍ നല്‍കാതിരുന്നാല്‍ കേരളത്തിലെ റോഡിലൂടെ ബസ് ഓടാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments