Type Here to Get Search Results !

Bottom Ad

സൗദി അമാസ്‌കിന്റെ ഇമാദ് തര്‍ബിയ ക്യാമ്പ് മെയ് ഒന്നിന് തുടങ്ങും


കാസര്‍കോട് (www.evisionnews.co): ആധുനിക യുഗത്തില്‍ പെണ്‍കരുത്തിന് ഉത്തമ ദിശാബോധം നല്‍കാനും ഇസ്ലാമിക മൂല്യങ്ങളോടെയുള്ള ജീവിതം ചിട്ടപ്പെടുത്തുവാനുമാവശ്യമായ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഇമാദ് തര്‍ബിയ വെക്കേഷന്‍ ക്യാമ്പിനു മെയ് ആദ്യവാരം സന്തോഷ് നഗര്‍ രിഫായിയാ മദ്രസ വേദിയാകും. സൗദി അമാസ്‌ക് സംഘടിപ്പിക്കുന്ന തര്‍ബിയ ക്യാമ്പിന് അറുപതോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. 

നിരവധി പ്രവര്‍ത്തനങ്ങളുമായി സന്തോഷ് നഗറില്‍ മുന്നേറുന്ന സൗദി അമാസ്‌കിന്റെ പൊന്‍തൂവലില്‍ തര്‍ബിയ ക്യാമ്പ് മറ്റൊരു നാഴികകല്ലും കൂടിയാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും പെണ്‍കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിന് കരുത്തും ആത്മവിശ്വാസം പകരാനും ഈ ക്യാമ്പ് സഹായകമാവുമെന്ന് തര്‍ബിയ ക്യാമ്പ് ഉറപ്പുനല്‍കുന്നു.

ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഇമാദ് തര്‍ബിയ ക്ലാസുകള്‍ക്ക് സംസ്ഥാനത്തെ മികച്ച ഹുദവി ബിരുദം കരസ്ഥമാക്കിയ അധ്യാപികര്‍ നേതൃത്വം നല്‍കും. സൗദി അമാസ്‌ക് തികച്ചും സൗജന്യമായി നല്‍കുന്ന ക്യാമ്പിനു മുന്‍കൂട്ടി പേര് രജിസ്റ്റര്‍ നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമെ പ്രവേശനമുണ്ടാകൂ.

Post a Comment

0 Comments

Top Post Ad

Below Post Ad