Type Here to Get Search Results !

Bottom Ad

കുളത്തില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുന്നതിനിടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): കുളത്തില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുന്നതിനിടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന മാതാവിന് പരിക്കേറ്റു. ബളാല്‍ മരുതുംകുളത്തെ താഴത്തുവീട്ടില്‍ കമലയുടെ മകന്‍ സുധീഷ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് കമലയോടൊപ്പം കുളത്തില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുന്നതിനിടെ ഇരുവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad