കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ നടന്ന ഹിന്ദു വിരാട്ട് സമാജോത്സവത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിനും കലാപത്തിനും കാരണമാകുന്ന തരത്തില്‍ അതീവ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയ വി.എച്ച്.പി വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ബദിയടുക്ക ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹിന്ദു പെണ്‍കുട്ടികള്‍ക്ക് എല്ലാവരും സമ്മാനമായി വാള്‍ നല്‍കണമെന്നും ജിഹാദികള്‍ അവരെ നോക്കിയാല്‍ അതുപയോഗിച്ച് അവരുടെ തലവെട്ടണെമെന്നുമാണ് സ്വാധി സരസ്വതി പ്രസംഗിച്ചത്. ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവരെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നും പശുവിനെ കൊല്ലുന്നവരെ കൊല്ലണമെന്നും പ്രസംഗത്തില്‍ പറയുന്നു. പ്രത്യക്ഷത്തില്‍ തന്നെ മുസ്ലിം സമുദായത്തിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് പ്രസംഗം നടത്തിയത്. ഇതിന്റെ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വന്നിട്ടുണ്ട്.
ഹിന്ദു- മുസ്ലിം സമുദായങ്ങള്‍ വര്‍ഷങ്ങളായി സൗഹാര്‍ദ്ദത്തോട് കൂടി ജീവിക്കുന്ന ബദിയടുക്കയില്‍ മനപൂര്‍വം വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ച സ്വാധി സരസ്വതിക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ 153എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ബദിയടുക്ക ടൗണ്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Post a Comment
0 Comments