കാഞ്ഞങ്ങാട് (www.evisionnews.co): രണ്ടുവര്‍ഷം മുമ്പ് രാത്രിയില്‍ കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍. 2016 ഡിസംബര്‍ 26ന് ആവിക്കരയില്‍ അമല്‍ സ്‌റ്റോര്‍ നടത്തുന്ന കുശാല്‍ നഗര്‍ ജാനകി ഭവനിലെ കെ സുരേഷ് കുമാറിനെ കുശാല്‍ നഗര്‍ പോളിടെക്നിക്ക് ഗേറ്റിന് സമീപം കാര്‍ നിര്‍ത്തി മോട്ടോര്‍ ബൈക്കിലെത്തി കണ്ണില്‍ മുളക് പൊടി പാറ്റിയ സംഭവത്തലാണ് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയിലായിരിക്കുന്നത്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകന്‍ കെ.പി സരീജ്(27), തലശ്ശേരി ചെറുമാവിലായി സ്വദേശി മനോജിന്റെ മകന്‍ മിഥുന്‍ എന്ന ഒബാമ(27) എന്നിവ രെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റു ചെയ്തത്. ഇരുവരുടെ കൂയെുണ്ടായിരുന്ന അപ്പൂസ് എന്ന് വിളിക്കുന്ന ഒരാളെ പിടികൂടാനുണ്ട്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ ഇവരെ കൂത്തുപറമ്പ് പൊലീസ് ചോദ്യം ചെയ്യുന്ന സമയത്താണ് കാഞ്ഞങ്ങാട് നടന്ന കവര്‍ച്ചാസംഭവം പുറത്തായത്. കണ്ണൂര്‍ ജയിലിലെത്തി പ്രതികളെ അറസ്റ്റു ചെയ്ത പൊലിസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തുന്നതിനമായി രണ്ടാം പ്രതി മിഥുന്‍ എന്ന ഒബാമ യെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.

Post a Comment
0 Comments