കാസര്‍കോട് (www.evisionnews.co): കാസര്‍കോട് വികസന പാക്കേജില്‍ 2017-18 സാമ്പത്തിക വര്‍ഷം 61.96 കോടി രൂപയ്ക്കുള്ള 42 പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. വിവിധ പഞ്ചായത്തുകളിലെ റോഡുകള്‍, വി.സി.ബി എന്നിവകളുടെ നിര്‍മാണവും നവീകരണവും, സ്‌കൂള്‍ കെട്ടിടം, സ്റ്റേഡിയം നിര്‍മാണം എന്നിവയ്ക്കുള്ള പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തില്‍ നോര്‍ത്ത് ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് 1470ലക്ഷം രൂപയുടെയും പാണത്തൂര്‍- കല്ലപ്പളളി റോഡിന് 100 ലക്ഷം രൂപയുടെയും അഡൂര്‍- പയറഡുക്ക- ചാമക്കൊച്ചി- ബന്തഡുക്ക റോഡിന് 150ലക്ഷം രൂപയുടെയും ചിറ്റാരിക്കാല്‍ കുന്നുംകൈ റോഡിന് 400ലക്ഷം രൂപയുടെയും മടിക്കൈ ഗ്രാമപഞ്ചായത്തിലെ റാക്കോല്‍- കൊക്കോട്ട്് വി.സി.ബിയുടെയും ലീഡിംഗ് ചാനലിന്റെയും പുനര്‍ നിര്‍മാണത്തിന് 200ലക്ഷം രൂപയുടെയും കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 600ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് നിര്‍മാണാനുമതിയായി.
മറ്റു പ്രവൃത്തികള്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൊഗ്രാല്‍പുത്തൂര്‍ കടവ് കോട്ടക്കുന്ന്- കമ്പാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (47.50 ലക്ഷം), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മജാല്‍- ഒദുവത്ത് ജംഗ്ഷന്‍ ജബല്‍നൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (39.50 ലക്ഷം), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പെരിയടുക്ക മജാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (25.80 ലക്ഷം), മഞ്ചേശ്വരം പഞ്ചായത്തിലെ മഞ്ചേശ്വരം ചര്‍ച്ച്- ബീച്ച് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (65ലക്ഷം), മംഗല്‍പാടി പഞ്ചായത്തിലെ കുബനൂര്‍- കണ്ണാടിപ്പാറ റോഡ് നവീകരണം (78 ലക്ഷം), മഞ്ചേശ്വരം പഞ്ചായത്തിലെ ഗിയര്‍- കട്ട- ബച്ചിലഗ റോഡ് (73ലക്ഷം), കുമ്പള പഞ്ചായത്തിലെ റഹ്്മത്ത് നഗര്‍- നടുപ്പാലം റോഡ് (26.6 ലക്ഷം), മംഗല്‍പാടി പഞ്ചായത്തിലെ പെരിങ്ങാടി ജുമാമസ്ജിദ് റോഡ് (71 ലക്ഷം), മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍- ഗുഡ്ഡെ (എച്ച്.എസ്)- അമ്പിത്താടി റോഡ് (65ലക്ഷം), മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് ജുമാമസ്ജിദ് ബെറോലിക്കാ റോഡ് (54 ലക്ഷം), മഞ്ചേശ്വരം പഞ്ചായത്തിലെ പൊസോട്ട് എന്‍.എച്ച് സത്യഡുക്ക റോഡ് (40ലക്ഷം), മംഗല്‍പാടി പഞ്ചായത്തിലെ പാറക്കട്ട ബാപ്പയത്തൊട്ടി റോഡ് (78 ലക്ഷം രൂപ), കുമ്പള പഞ്ചായത്തിലെ കക്കലം- ബരണിക്കട്ട ബംബ്രാണ വയല്‍- തെല്ലത്തു വളപ്പ് റോഡ് (43 ലക്ഷം), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കൊട്ട വളപ്പ് ഗുഡ്ഡെ ടെമ്പിള്‍ റോഡ്് (49 ലക്ഷം), ടി.ബി ശവപറമ്പ- കൊട്രച്ചാല്‍ റോഡ് (257ലക്ഷം), എടത്തലവളപ്പ്- ചഡുക്കം- മാങ്കോട് റോഡ് (600 ലക്ഷം രൂപ), പെരളം- കമ്പല്ലൂര്‍ റോഡ് (400 ലക്ഷം), ചീമേനി- പാലാവയല്‍- ഓടക്കൊല്ലി റോഡില്‍ ഏണിച്ചാല്‍ പാലം നിര്‍മാണം (300 ലക്ഷം രൂപ), ചെറുവത്തൂര്‍ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കുടിവെളള പദ്ധതി (മയിച്ച വെസ്റ്റ്, കൈതക്കാട്, കാവുംചിറ) (75.00 ലക്ഷം രൂപ), ചെറുവത്തൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി സ്‌കൂളിന് പുതിയ കെട്ടിട നിര്‍മാണം (40 ലക്ഷം രൂപ), ജി.എച്ച്.എസ്.എസ് പരപ്പയ്ക്ക് കെട്ടിട നിര്‍മാണം (75 ലക്ഷം), പടന്ന പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് ഉദിനൂരിന് കെട്ടിട നിര്‍മാണം (45ലക്ഷം), കള്ളാര്‍ പഞ്ചായത്തിലെ മാണിക്കല്ലില്‍ ഓണി- മാണിക്കല്ല് തോടിനു കുറുകെ വി.സി.ബി നിര്‍മാണം (45.00 ലക്ഷം), കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കടയംകല്ലില്‍ പരപ്പച്ചാല്‍ വി.സി.ബി നിര്‍മ്മാണം (44.00 ലക്ഷം), മടിക്കൈ ഗ്രാമ പഞ്ചായത്തിലെ പൂങ്കാംകുതിര്‍ വി.സി.ബി പുനര്‍ നിര്‍മ്മാണം (90.00 ലക്ഷം രൂപ), കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കല്ലടുക്കം മാനൂരിച്ചാലില്‍ പാലത്തോടുകൂടിയ വി.സി.ബി നിര്‍മ്മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി (3.15ലക്ഷം രൂപ), മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പാപ്പില മച്ചംപാടിയില്‍ ബങ്കര മഞ്ചേശ്വരം പുഴയില്‍ ട്രാക്ടര്‍വേയോടുകൂടിയ വി.സി.ബി നിര്‍മാണം. (99.9 ലക്ഷം), പൈവളിഗെ പഞ്ചായത്തിലെ നൂത്തില- പയര്‍കോടിയില്‍ ട്രാക്ടര്‍വേയോടു കൂടിയ വി.സി.ബി നിര്‍മാണം. (80ലക്ഷം), ചെങ്കള ഗ്രാമ പഞ്ചായത്തിലെ എടനീര്‍ തോട്ടില്‍ വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപം വി.സി.ബി നിര്‍മ്മാണം (45ലക്ഷം), മധൂര്‍ പഞ്ചായത്തിലെ മട്ടത്തോടില്‍ പാലത്തോട് കൂടിയ വി.സി.ബി നവീകരണം (15ലക്ഷം), മധൂര്‍ പഞ്ചായത്തിലെ മധുവാഹിനി പുഴയില്‍ ചേനക്കോട് വി.സി.ബി നവീകരണം (15ലക്ഷം),ബേഡഡുക്ക പഞ്ചായത്തിലെ മലാങ്കടപ്പില്‍ വി.സി.ബി നിര്‍മാണം (99ലക്ഷം), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മാത്തില്‍ റോഡില്‍ പാലത്തോടു കൂടിയ വി.സി.ബി പുനര്‍നിര്‍മാണം (50ലക്ഷം), പിലിക്കോട് പഞ്ചായത്തിലെ ഏര്‍പ്പുഴയില്‍ ട്രാക്ടര്‍വേയോട് കൂടിയ വി.സി.ബി പുനര്‍ നിര്‍മാണം (60ലക്ഷം), കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ തിമിരി- പാലത്തേരയില്‍ വി.സി.ബി പുനര്‍നിര്‍മാണം (50ലക്ഷം), പട പഞ്ചായത്തിലെ ഓരി വടക്കേ ബണ്ടില്‍ വി.സി.ബി നിര്‍മാണം (32.50 ലക്ഷം രൂപ).

Post a Comment
0 Comments