Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ ക്രൈസ്തവ ദേവാലയത്തിന് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി അക്രമം മൂന്നു പേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട്ടെ ക്രൈസ്തവ ദേവാലയത്തിന് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. കാഞ്ഞങ്ങാടിന് സമീപം മേലെടുക്കത്തെ ലൂര്‍ദ് മാതാ ദേവാലയത്തിന് നേരെയാണ് 50ഓളം വരുന്ന ബി.ജെ.പി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ സംഘം അക്രമം നടത്തിയത്. പള്ളിയുടെ ഗ്ലാസുകള്‍ കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു.

അതിക്രമം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ജെയിംസ് (50), തങ്കം(48), നന്ദു(20) എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈസ്റ്റര്‍ ആഘോഷത്തിനിടെയാണ് ഒരു പ്രകോപനവുമില്ലാതെയുള്ള ആര്‍എസ്എസ്, ബിജെപി അക്രമമെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പച്ചവര്‍ പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad