Type Here to Get Search Results !

Bottom Ad

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എ.ബി.വി.പി നേതാവടക്കം 12പേര്‍ കൂടി അറസ്റ്റില്‍

ജാര്‍ഖണ്ഡ് (www.evisionnews.co): പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും സി.ബി.എസ്.ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എ.ബി.വി.പി നേതാവടക്കം 12 പേര്‍ കൂടി അറസ്റ്റില്‍. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12പേരെ അറസ്റ്റുചെയ്ത വിവരം പുറത്തുവിട്ടത്.

എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ എ.ബി.വി.പി നേതാവ്. ഇയാള്‍ ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ടെന്നും ഇത് വഴിയാണ് വില്‍പന നടത്തിയതെന്നും പോലീസ് പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad