കാസര്‍കോട് (www.evisionnews.co): ഉപഭോക്താക്കളോടും വ്യാപാരികളോടുമുള്ള ബി.എസ്.എന്‍.എല്ലിന്റെ ചൂഷണാത്മക നിലപാടുകളില്‍ പ്രതിഷേധിച്ച് എപ്രില്‍ അഞ്ചുമുതല്‍ ബി.എസ്.എന്‍.എല്ലിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
ഉപഭോക്തക്കളെ ബ്ലാക്ക് ഔട്ട് ഡെ എന്നപേരില്‍ വഞ്ചിക്കുകയും മറ്റു മുഴുവന്‍ കമ്പനികളും ഫോര്‍ ജി ഇന്റര്‍നറ്റ് സ്പീഡ് നല്‍കി വരവെ നിലവില്‍ ബി.എസ്.എന്‍.എല്‍ ത്രീജി ആണെങ്കിലും ടു ജി സ്പീഡ് ലഭിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ഐ.എസ്.ടി ക്വാള്‍ ചാര്‍ജ് മറ്റു കമ്പനികള്‍ ഏഴുരൂപ ഈടാക്കുമ്പോള്‍ ബി.എസ്.എന്‍.എല്‍ 13രൂപയാണ് ഈടാക്കി വരുന്നത്. മാത്രമല്ല ദിവസത്തില്‍ ചില നേരങ്ങളില്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ അനുഭവപ്പെടുന്നതും ഉപഭോക്താക്കള്‍ക്ക് തലവേദനയാകുന്നു.

Post a Comment
0 Comments