ഷാര്‍ജ (www.evisionnews.co): നിസാര വിഷയങ്ങളുടെ പേരില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് ഷാര്‍ജ കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഷാര്‍ജ റോളയിലെ ഷറഖ് ഹോട്ടലില്‍ നടന്ന കൗണ്‍സില്‍ യോഗം ജില്ലാ പ്രസിഡണ്ട് ഷക്കീര്‍ കുമ്പള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജമാല്‍ ബൈത്താന്‍ അധ്യക്ഷത വഹിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലാതായിരിക്കുകയാണ്.
ശംസുദ്ധീന്‍ പാലത്തിനെതിരെയും എം.എം അക്ബറിനെതിരെയും ജൗഹര്‍ മുനവ്വിറിനെതിരെയും നടപടി സ്വീകരിച്ച സര്‍ക്കാരിന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ വിഷയത്തിലും ശശികല ടീച്ചറുടെ വര്‍ഗീയ പ്രസംഗങ്ങള്‍ക്കെതിരെയും മറ്റും വിരലനക്കാന്‍ പറ്റാത്ത വിധം സംഘി വിധേയത്വം തുടരുന്നത് അധാര്‍മികമാണെന്നും കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി. ജനറല്‍ സെക്രട്ടറി കാസിം ചാനടുക്കം സ്വാഗതം പറഞ്ഞു. കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, മുന്‍ കെ.എം.സി.സി നേതാവ് എന്‍.എ പോത്താങ്കണ്ടം, എ.പി.കെ നസീബ്, ജമാല്‍ ചന്തേര സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഷാഫി തച്ചങ്ങാട് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.
ഭാരവാഹികള്‍: ടി.കെ അസീസ് പടന്ന (പ്രസി), താജുദ്ദീന്‍ തെക്കെക്കാട്, ഷാഫി പൊയ്യക്കടവ്, മഹമൂദ് തൈക്കടപ്പുറം, ടി.പി മുത്തലിബ്, അഷ്‌റഫ് മൗക്കോട് (വൈസ് പ്രസി), മുഹമ്മദ് മണിയനൊടി (ജന. സെക്ര), മുസ്തഫ തെക്കെക്കാട് (ഓര്‍ഗ. സെക്ര), കുഞ്ഞബ്ദുല്ല മാടക്കാല്‍, റംഷാദ് അത്തുട്ടി, ഉനൈസ് കൈതക്കാട്, റഹ്മാന്‍ ഒളവറ (സെക്ര), എം.ടി.പി ജമാല്‍ ചന്തേര (ട്രഷ).

Post a Comment
0 Comments