Type Here to Get Search Results !

Bottom Ad

ദളിത് ഹര്‍ത്താലിനെ കണ്ണടച്ച് പിന്തുണച്ച കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


കാസര്‍കോട് (www.evisionnews.co): വിഷയമറിയാതെ ദളിത് ഹര്‍ത്താലിനെ പിന്തുണച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. രാജ്യത്ത് ബിജെപി നടത്തുന്ന ദളിത് കൊലപാതകങ്ങളിലും പട്ടിക ജാതി -വര്‍ഗ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റംകൊണ്ടുവരാന്‍ ബി.ജെ.പി കോടതി വഴി നേടിയെടുത്ത വിധിക്കെതിരെ പ്രതിഷേധിച്ചുമായിരുന്നു സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്.

എന്നാല്‍ കാര്യം പിടികിട്ടാഞ്ഞ കുമ്മനംജി കണ്ണടച്ച് ഹര്‍ത്താലിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്ത് പിണറായി ഭരണത്തിന്‍മേല്‍ അരങ്ങേറുന്ന ദളിത് വേട്ടയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എന്ന രീതയിലാണ് കുമ്മനം ഹര്‍ത്താലിനെ സമീപിച്ചിരിക്കുന്നത്. തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിലും ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ കാര്യമറിയാതെ തിരക്കിപ്പിടിച്ച് പിന്തുണ പ്രഖ്യാപിച്ച കുമ്മനത്തിന് പോസ്റ്റിനു താഴെ ട്രോള്‍ പൊങ്കാലയാണ്. 'തന്റെ പാര്‍ട്ടിയില്‍ താന്‍ മാത്രമേ മണ്ടനായിട്ടുള്ളോ എല്ലാവരും ഇങ്ങനെയാണോ' എന്നിങ്ങനെ ഉയരുന്നു ട്രോളുകള്‍. ഒപ്പം ഹര്‍ത്താലിനെതിരെ പന്തളത്ത് ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ നടത്തിയ വെല്ലുവിളിയും കമന്റായി പ്രതിഫലിക്കുന്നുണ്ട്.

കുമ്മനത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരുവിഭാഗം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് കേരളത്തിലെ ഇടത് ഗവണ്‍മെന്റിനെതിരെ ഉയര്‍ന്ന ഭരണവിരുദ്ധവികാരവും, വര്‍ദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ്. മനുഷ്യന്റെ പ്രത്യക്ഷപ്രതികരണങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളോടാണ്. രാജേഷ്,ജിഷ,മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടര്‍ന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി -ദളിത് വിഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്.

പട്ടിക ജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച് കൊണ്ടുള്ള കോടതിവിധി, ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്. ഈ വിധം നിയമത്തെ ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad