കുമ്പള (www.evisionnews.co): കാറും ഓമ്നി വാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ഇംത്യാസ്, ഇജാസ്, ഓമ്നി വാന്‍ ഡ്രൈവര്‍ കോയിപ്പാടി കടപ്പുറത്തെ ഹക്കീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ദേശീയപാതയില്‍ കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം. കെ.എ 18 എം. 9190 ഷവര്‍ലേ സ്പാര്‍ക്ക് കാറും കെ.എല്‍ 13സി.സെഡ് 730മാരുതി ഓമ്നി വാനുമാണ് കൂട്ടിയിടിച്ചത്.

Post a Comment
0 Comments