Type Here to Get Search Results !

Bottom Ad

പ്രശ്‌നസാധ്യത പ്രദേശങ്ങളിലെ പള്ളികള്‍ക്ക് സംരക്ഷണം വേണം: സംയുക്ത ജമാഅത്ത്

കാസര്‍കോട് (www.evisionnews.co): പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പള്ളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മധൂര്‍ പഞ്ചായത്തിലെ പഴയ ചൂരി ജുമാമസ്ജിദ് മുഹദ്ദിന്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി മൃഗീയമായി കൊലപ്പെടുത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പായി തൊട്ടടുത്ത മീപ്പുഗിരി ജുമാ മസ്ജിദ് ആക്രമിക്കാനുള്ള ശ്രമം നടന്നത് ആരാധാനലായ ങ്ങ ള്‍ തകര്‍ത്തും പണ്ഡിതമാരെ കൊലപ്പെടുത്തിയും സാമൂദായിക കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. നാട്ടില്‍ കലാപമുണ്ടാക്കി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറും ആഭ്യന്തര വകുപ്പും തയാറാവണം.
പല കേസുകളും നിസാരവല്‍ക്കരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കാസര്‍കോടും പരിസര പ്രദേശങ്ങളും ലഹരി മാഫിയകളുടെ താവളമായി മാറിയിരിക്കുന്നു. യുവാക്കളെയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. തങ്ങളുടെ മക്കളുടെ കൂട്ടുകെട്ടും പെരുമാറ്റവും പോക്ക് വരവും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വഴിതെറ്റുന്ന മക്കളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പള്ളി, മദ്രസ, സ്‌കൂള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ കാമ്പയിന്‍ നടത്താന്‍ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റികള്‍ പരിപാടി ആവിഷ്‌കരിക്കണമെന്നും യോഗം അവശ്യപ്പെട്ടു.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുള്ള സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എന്‍.എ. അബൂബക്കര്‍ , കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, കെ.എസ്. മുഹമ്മദ് കുഞ്ഞി ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, മജീദ് പട്‌ല, അഷ്‌റഫ് ബദിയടുക്ക, കെ.ബി. മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad