ദുബൈ (wwww.evisionnews.co): മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ആയതിന് ശേഷം ആദ്യമായി യുഎഇലെത്തിയ എ. അബ്ദുല്‍ റഹ്മാന് കെ.എം.സി.സി നേതാക്കള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണം നല്‍കി. യൂത്ത് ലീഗ് കാസര്‍കോട്് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ദുബൈ കെഎംസിസി മുനിസിപ്പല്‍ കമ്മിറ്റി ഖുസൈസ് സ്‌കൗട്ട് മിഷന്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അബ്ദുല്‍ റഹ്മാന്‍ ദുബൈയിലെത്തിയത്.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംബാഗം, ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, വൈസ് പ്രസിഡണ്ട് ഹനീഫ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബെന്താട്, സലീം ചേരങ്കൈ, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് ഫൈസല്‍ മുഹസിന്‍, ജനറല്‍ സെക്രട്ടറി അഷ്‌കര്‍ ചൂരി, സഫ്രാസ് പട്ടേല്‍, സുബൈര്‍ അബ്ദുല്ല, സഫ്‌വാന്‍ അണങ്കൂര്‍, ഗഫൂര്‍ ഊദ്, നവാസ് തുരുത്തി, ഹാരിസ് സന്തോഷ് നഗര്‍, അറഫാത്ത് ചേരൂര്‍, സമീര്‍ കൊരക്കോട് കാസര്‍കോട് മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി, ഹാരിസ് ബ്രദേഴ്്‌സ് പങ്കെടുത്തു.

Post a Comment
0 Comments