Type Here to Get Search Results !

Bottom Ad

മുള്ളേരിയയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു.


മുള്ളേരിയ (www.evisionnews.co): റോഡ് മുറിച്ചുകടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ചുമരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ സ്വദേശിയും കാസര്‍കോട്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനുമായ ചന്ദ്രന്‍ എന്ന ബേബി (56) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30മണിയോടെ മുള്ളേരിയയില്‍ ബസിറങ്ങി കാറഡുക്ക പതിമൂന്നാം മൈലിലെ ഭാര്യാ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. പരേതനായ ദാമോദരന്‍ നായര്‍- മങ്ങത്ത് കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതി രൂപ. മക്കള്‍: ദൃശ്യ, ദര്‍ശന.

Post a Comment

0 Comments

Top Post Ad

Below Post Ad