കാസര്‍കോട് (www.evisionnews.co): തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കണമെന്നത് വാട്‌സ്ആപ്പ് ആഹ്വാനം മാത്രം. ജമ്മു കാശ്മീരില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആസിഫ എന്ന എട്ടുവയസുകാരിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രാജ്യത്ത് നടക്കുന്ന സംഘ്അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുമാണ് 'വാട്‌സ് ആപ്പ്' തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ മറ്റിതര സംഘടകളോ ഔദ്യോഗികമായി ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും രണ്ടുദിവസമായി ടെക്സ്റ്റ് രൂപത്തിലും മറ്റും വ്യാപകമായി പരക്കുന്ന സന്ദേശം പൊതുജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്രയൊക്കെ പ്രചാരണം നടന്നിട്ടും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ യാതൊരുവിധ പ്രതികരണം നടത്താത്തതും ജനത്തെ ആശങ്കയിലാഴ്ത്തുന്നു.
അതേസമയം തിങ്കളാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതായി ഇതുവരെ വിവരമില്ലെന്നും ഏതെങ്കിലും രൂപത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് നീക്കമെങ്കില്‍ നിയമപരമായി നേരിടുമെന്നും ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Post a Comment
0 Comments