മധൂര്‍ (www.evisionnews.co): അഭിമാനകരമായ ഏഴുപതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മധൂര്‍ പഞ്ചായത്ത് പട്‌ള ശാഖാ മുസ്ലിം ലീഗ് ഏകദിന പഠന ക്യാമ്പും പൊതുസമ്മേളനവും ഏപ്രില്‍ 17ന് പട്‌ളയില്‍ നടക്കും. പട്‌ള സെന്ററില്‍ പത്യേകം സജ്ജമാക്കിയ മര്‍ഹൂം കുമ്പള ബി. മൂസ ഹാജി നഗറില്‍ പഠന ക്യാമ്പും മര്‍ഹൂം ഇബ്രാന്‍ച്ചാന്റെ മമ്മിന്‍ച്ച നഗറില്‍ പൊതുസമ്മേളനവും നടക്കും.
17ന് രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'അഭിമാനകരമായ ഏഴ് പതിറ്റാണ്ട്' എന്ന വിഷയത്തില്‍ എ.ജി.സി ബഷീറും 'ഉത്തരവാദിത്ത രാഷ്ട്രീയം, മുസ്ലിം ലീഗ് എന്തിന്' എന്ന വിഷയത്തെ ആസ്പദമാക്കി കെ.എന്‍.എ ഖാദറും ക്ലാസെടുക്കും. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടാവും.
വൈകിട്ട് പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിക്കും. അന്‍സാര്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ കാസറഗോടിന്റെ വികസന നായകന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ ആദരിക്കും. യോഗത്തില്‍ പട്‌ള മുസ്ലിം ലീഗ് പ്രസിഡണ്ട് എച്ച്.കെ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം.കെ ഹാരിസ്, ബി. ബഷീര്‍, സമീര്‍ പട്‌ല, സി.എച്ച് അബൂബക്കര്‍, ജി. റസാഖ് പ്രസംഗിച്ചു. എം.എ മജീദ് സ്വാഗതവും നാഫി നന്ദിയും പറഞ്ഞു.

Post a Comment
0 Comments