Type Here to Get Search Results !

Bottom Ad

റോഡില്‍ വാഹനങ്ങള്‍ തടഞ്ഞതിന് 27ഓളം പേര്‍ പോലീസ് കസ്റ്റഡിയില്‍: യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുമെന്ന് എസ്.പി


കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കി റോഡില്‍ വാഹനങ്ങള്‍ തടഞ്ഞതിന് 27പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ജമ്മു കാശ്മീരില്‍ ആസിഫ എന്ന ബാലികയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴുവനും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന പത്രക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. 

ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി അറിയില്ലെന്നും ഏതെങ്കിലും രൂപത്തില്‍ അക്രമസംഭവങ്ങളുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഇവിഷന്‍ ന്യൂസിനോട് പറഞ്ഞിരുന്നു. വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടികളെടുക്കുമെന്നും ബസുകള്‍ ഉള്‍പ്പടെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് പോലീസ് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് മേധാവി കെ.ജി സൈമണും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad