തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ഇനി വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ ്ബെഹ്റയുടെ സര്‍ക്കുലര്‍. ഇക്കാര്യത്തില്‍ ആദ്യം മറുപടി നല്‍കേണ്ടത് പോലീസാകും. അതിനാല്‍ ആഘോഷം കൊഴുപ്പിക്കാന്‍ നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് അവസരം നല്‍കരുതെന്നും ഡി.ജി.പി വ്യക്തമാക്കി.
വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് പൊലീസ് സ്വീകരിക്കേണ്ട നടപടികളും സര്‍ക്കുലറില്‍ കൃത്യമായി നിര്‍ദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്താന്‍ ജില്ല ഭരണകൂടം അനുമതി നല്‍കിയാലും പൊലീസിന ്നിരവധി ഉത്തരവാദിത്തമുണ്ട്. അപകടം ഉണ്ടായാല്‍ ജില്ല ഭരണകൂടമാണോ പൊലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങള്‍ക്ക് പൊലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്നും ഡി.ജി.പി വ്യക്തമാക്കി.
നേരത്തെ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 112 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലയാത് പോലീസായിരുന്നു. ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിക്ഷേധിച്ചിട്ടും പോലീസ് നേരിട്ട് അനുമതി നല്‍കുകയായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

Post a Comment
0 Comments