Type Here to Get Search Results !

Bottom Ad

ഖാസി കേസ്: തൃശൂരിലെ പി.ഡി.പി പ്രവര്‍ത്തകനെതിരെ സിബിഐ കേസെടുക്കും: ആരോപണവിധേയനായ സഫ്വാനില്‍ നിന്ന് പണംതട്ടാന്‍ നീതിവേദി നേതാവും ശ്രമിച്ചു


കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ കെട്ടിച്ചമച്ച തിരക്കഥയാണെന്ന് സിബിഐ വെളിപ്പെടുത്തിയതിന് പിന്നാലെ ഇതേചുറ്റിപ്പറ്റിയുള്ള കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്ത്. പി.ഡി.പി സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ കാസര്‍കോട് പത്രസമ്മേളനത്തില്‍ ആരോപണമുന്നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവും ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയുമായ സഫ്വാന്‍ എന്നയാളെ കുടുക്കാന്‍ പാര്‍ട്ടി തലത്തില്‍ നടത്തിയ കള്ളക്കഥകളാണ് പുറത്തുവന്നിരിക്കുന്നത്. 

ഖാസി കേസുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘം കാസര്‍കോട്ടെ ഒരു യുവജന നേതാവിനെ സമീപിച്ചു എന്നരീതിയില്‍ പി.ഡി.പി നേതാക്കള്‍ കൈമാറിയ ഓഡിയോ ക്ലിപ്പും കെട്ടിച്ചമച്ചതാണെന്ന് സി.ബി.ഐ കണ്ടെത്തി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തൃശൂര്‍ ജില്ലയിലെ പി.ഡി.പി പ്രവര്‍ത്തകനായ സലീം കടലായി ആണെന്നും സി.ബി.ഐ കണ്ടെത്തി. കാസര്‍കോട്ടെ ചില പി.ഡി.പി നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വിവരമുണ്ട്. സഫ്വാനോടുള്ള വ്യക്തി വൈരാഗ്യമോ പണം തട്ടലോ (www.evisionnews.co)ആകാം ഓഡിയോ ക്ലിപ്പിന് പിന്നിലെന്ന് സി.ബി.ഐ ഡി.വൈ.എസ്.പി കെ.ജെ ഡാര്‍വിന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. വ്യാജ തെളിവുകളുണ്ടാക്കി കേസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതിന് സലീം കടായിക്കും നേരത്തെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തിയ അഷ്റഫിനുമെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ സംസ്ഥാന വ്യാപകമായി ഒരുയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് സലീം കടലായി സഫ് വാനെ സമീപിച്ചിരുന്നുവത്രെ. അന്നാണ് സഫ്വാനെ സലീം പരിചയപ്പെടുന്നത്. സ്പോണ്‍സര്‍ എന്ന നിലയിലാണ് സഫ്വാനെ സലീം ബന്ധപ്പെട്ടത്. യാത്രക്കുള്ള ഒരുക്കള്‍ക്കിടയില്‍ സഫ്വാന്‍ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുകയായിരുന്നു. ഇതേചുറ്റിപ്പറ്റി തര്‍ക്കങ്ങളും മറ്റു ഉണ്ടായിരുന്നതായും ഇരുവരും തെറ്റിപ്പിരിഞ്ഞതായും പറയുന്നു. പിന്നീട് പല രീതിയില്‍ സഫ്വാനെതിരെ ബ്ലാക്മെയില്‍ ശ്രമം നടന്നതായും പറയുന്നു. 

പി.ഡി.പിയുടെ ഓഡിയോ ബോംബിന് പിന്നാലെ കാസര്‍കോട്ടെ നീതിവേദി നേതാവ് അബ്ദുല്‍ റഹ്്മാന്‍ തെരുവത്ത് പണം ആവശ്യപ്പെട്ട് സമീപിച്ചതായും സഫ്വാന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. സി.ബി.ഐ ഡി.വൈ.എസ്.പിയുമായി നല്ല ബന്ധമുണ്ടെന്നും കാര്യങ്ങളെല്ലാം ശരിയാക്കാമെന്നും പറഞ്ഞാണ് അബ്ദുല്‍ റഹ്മാന്‍ (www.evisionnews.co)ബന്ധപ്പെട്ടത്. തന്നെ കരിവാരിത്തേക്കാനും ബ്ലാക്ക് മെയില്‍ നടത്താനും ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണെന്നും സഫ്വാന്‍ പറഞ്ഞു.

അഞ്ചുമാസങ്ങള്‍ക്ക് മുമ്പാണ് പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും ആദൂര്‍ സ്വദേശിയുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളോട് അഷ്റഫ് ഫോണ്‍ സംഭാഷണം നടത്തിയെന്ന് പറഞ്ഞ് ഓഡിയോ പുറത്തുവന്നത്. എന്നാല്‍ ഇരുവരും ചേര്‍ന്ന് തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ചിലരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്നും സിബിഐക്ക് വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് യുവജന നേതാവിനെതിരെയുള്ള ആരോപണവും കള്ളക്കഥയാണെന്നും കണ്ടെത്തിയത്. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ക്ലിപ്പുകള്‍ അവിശ്വസനീയമാണെന്നും കെട്ടിച്ചമച്ചവയാണെന്നും ചൂണ്ടിക്കാട്ടി മംഗലാപുരം ചെമ്പരിക്ക ഖാസി താഖാ അഹമ്മദ് മൗലവി രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad