Type Here to Get Search Results !

Bottom Ad

സഹജീവികളോട് കരുണകാണിക്കണം: ആലിക്കുഞ്ഞി മുസ്ലിയാര്‍


ആലംപാടി (www.evisionnews.co): മതാപിതാക്കളും മക്കളും തമ്മില്‍ സലാംപറയല്‍ അധികരിപ്പിക്കണമെന്നും ഏതു വിഭാഗമായാലും അയല്‍വാസികളോടും സഹജീവികളോടും കരുണകാണിക്കണമെന്നും ലത്തീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പല്‍ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ പറഞ്ഞു. ആലംപാടി ഉദയാസ്തമന ഉറൂസ് നേര്‍ച്ചയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. 

സജ്ജനങ്ങളെ പിന്‍പറ്റിയത് കൊണ്ടാണ് നായ പോലും സ്വര്‍ഗത്തില്‍ പോകാന്‍ കാരണം അസ്ഹാബുല്‍ ഖഅഫിന്റെ ചരിത്രത്തില്‍ നമുക്ക് ഒരുപാട് പാഠമുണ്ടെന്നും വെള്ളിയാഴ്ച്ചകളില്‍ സ്വലാത്തും അല്‍കഅഫും എല്ലാവരും പതിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാക്കിര്‍ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി, കെ.എ അബ്ദുല്ലക്കുഞ്ഞി ഹാജി, കുഞ്ഞാമു ഹാജി, എ. മമ്മിഞ്ഞി, എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, മുബാറക്, പി.ബി അഹമ്മദ് ഹാജി, മുജീബ് റഹ്മാന്‍ ബാഖവി, മഹമൂദ് ഹാജി ചാല്‍ക്കര, ജഅഫര്‍ സഅദി മാര, പി.വി അബ്ദുല്‍ സലാം ദാരിമി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad