മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ജല ഉപഭോഗം കുറയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിസ്ഥിതി ബോധം വളര്‍ത്തുന്നതിനും വേണ്ടി ബി.ആര്‍.സി മൊഗ്രാല്‍ പുത്തൂര്‍ പ്രദേശിക പ്രതിഭാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജലം ജീവനാണ് എന്ന പ്രമേയത്തില്‍ ജലസാക്ഷരതാ പരിപാടി തുടങ്ങി.
കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തില്‍ കാമ്പയിന്റെ ഭാഗമായുള്ള കൈപുസ്തകം വായനശാല ഉപദേശക സമിതി ചെയര്‍മാന്‍ ബാവഹാജി ഖത്തര്‍ പ്രകാശനം ചെയ്തു. വിവിധ മത്സര പരിപാടികള്‍ ബിആര്‍സി കോര്‍ഡിനേറ്റര്‍ നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പ്രശ്‌നോത്തരി, ചിത്രരചന, പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയവ നടന്നു. എം.എ നജീബ്, ഹൈദര്‍ അലി മാസ്റ്റര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments