Type Here to Get Search Results !

Bottom Ad

എപ്രില്‍ രണ്ടിലെ പൊതുപണിമുടക്ക് 24 മണിക്കൂര്‍


കോഴിക്കോട് (www.evisionnews.co): സ്ഥിരം തൊഴില്‍ നിയമനം ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ഏപ്രില്‍ രണ്ടിന് ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് 24 മണിക്കൂറായിരിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ രണ്ടിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു തുടങ്ങിയ 16 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്തസമിതി പണിമുടക്കെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad