Type Here to Get Search Results !

Bottom Ad

ദിയ കരുണാകരന്റെ വിവാഹം: എം.പിയുടെയും സിപിഎമ്മിന്റെയും 'മതേതര' നാടകത്തെ കളിയാക്കി സോഷ്യല്‍ മീഡിയ


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് എം.പി പി. കരുണാകരന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ദിയ കരുണാകരന്റെ വിവാഹം നടന്നത്. റെയില്‍വേയില്‍ ടിടിഇ ആയി ജോലി ചെയ്യുന്നു വയനാട് പനമരം ഉസ്മാന്‍- സഫിയ ദമ്ബതികളുടെ മകന്‍ മര്‍സദ് സുഹൈലായിരുന്നു വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് മര്‍സദ് സുഹൈലും ദിയയും തമ്മില്‍ വിവാഹിതരായത്.

വിവാഹം ഉറപ്പിച്ചതുമുതല്‍ തന്നെ വിഷയം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചിതമായിരുന്നുവെങ്കിലും കരുണാകരന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയതോടെ ചര്‍ച്ച ചൂടാറിയിരുന്നു. ഇപ്പോള്‍ വിവാഹചടങ്ങിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് വീണ്ടും സജീവമായിരിക്കുന്നത്. മുസ്ലിം ആചാരപ്രകാരം നടന്ന വിവാഹചടങ്ങാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. മതേതര വിവാഹം' എന്ന് ദേശാഭിമാനി അടക്കം വാര്‍ത്ത പുറത്തുവന്നതോടെയാണ് ചര്‍ച്ചക്ക് ചൂടേറിയത്. സൈബര്‍ ലോകത്തും വ്യാപകമായി സിപിഎം അനുനായികള്‍ 'മതേതര വിവാഹം' എന്ന മട്ടിലായിരുന്നു ആഘോഷിച്ചിരുന്നത്.

നിഷ്ടകളുമായി പോകേണ്ടെന്ന തീരുമാനിച്ച വ്യക്തിയാണ് ദിയ. അതുകൊണ്ട് തന്നെ സ്വന്തം വിവാഹം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ട അവകാശവും അവര്‍ക്കുണ്ട്. അവര്‍ തെരഞ്ഞെടുത്ത വഴിയെ പി കരുണാകരനും അംഗീകരിക്കുകയായിരുന്നു. എന്നാല്‍, അദ്ദേഹം മകളുടെ വിവാഹം നടത്തിയ രീതിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. മതേതര വിവാഹമാണ് നടത്തിയതെന്ന് വരുത്താന്‍ വേണ്ടി സാരിയും പൊട്ടും മാലയും തൊടിച്ച് കാഞ്ഞങ്ങാട് വെച്ച് വിവാഹം നടത്തി. ഇതിന് ശേഷം ഭര്‍തൃവീട്ടില്‍ എത്തിയപ്പോള്‍ മുസ്ലിം വേഷങ്ങള്‍ അണിഞ്ഞ് തട്ടവുമിട്ടാണ് വധു എത്തിയത്. സൈബര്‍ലോകത്ത് പ്രചരിക്കുന്ന ചിത്രങ്ങളും ഇതിന്റെ തെളിവാണ്.

വയനാട് പനമരം സ്വദേശീയ മര്‍സദിന്റെ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം നിക്കാഹ് നടത്തുകയും ചെയ്തുവെന്നാണ് അറിയുന്നത്. ഷരീഫ് ഫൈസി വയനാട് എന്ന മൗലവിയുടെ കാര്‍മികത്വത്തിലാണ് നിക്കാഹ് നടന്നതെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോയില്‍ ദിയ മുസ്ലിമായി മതം മാറിയിരുന്നതായും പറയുന്നു. അമുസ്ലീമായ ആളുടെ വിവാഹമല്ല താന്‍ നടത്തിക്കൊടുത്തതെന്നും ഇതിന് പി കരുണാകരന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നതായും വീഡിയോയില്‍ ഷരീഫ് ഫൈസി പറയുന്നു.

ഇതോടെ മുസ്ലിമായി മതം മാറിയെങ്കില്‍ ഇസ്ലാമിക ആചാര പ്രകാരം മാത്രം വിവാഹം നടത്തിയാല്‍ പോരെ എന്നും പിന്നെ എന്തിനാണ് മതേതര വിവാഹം എന്ന പേരില്‍ ഒരു നാടകം കളിച്ചതെന്നുമാണ് പൊതുജനം ചോദിക്കുന്നത്. കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങില്‍ സാരിയുടുത്ത് അണിഞ്ഞൊരുങ്ങിയ ദിയ ചുരം കയറി പനമരത്ത് എത്തിയപ്പോള്‍ തട്ടമിട്ട് വേഷം മാറുകയായിരുന്നു. ഈ ഇരട്ടത്താപ്പിനെയാണ് സൈബര്‍ ലോകം ചോദ്യം ചെയ്യുന്നത്. മകള്‍ മതം മാറി വിവാഹം ചെയ്തു എന്നു പറയാന്‍ എന്നാണ് കമ്മ്യൂണിസ്റ്റുകാരനായ എം.പി മടിക്കുന്നതെന്നാണ് ചോദ്യം. ഇത് സഖാക്കള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, തോമസ് ഐസക്ക്, എംഎം മണി, കെടി ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എംഎ ബേബി തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad