Type Here to Get Search Results !

Bottom Ad

എസ്.ബി.ഐ മിനിമം ബാലന്‍സിനുള്ള പിഴ തുക കുറച്ചു

കൊച്ചി (www.evisionnews.co): മാസങ്ങളായുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതിമാസ ശരാശരി ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പിഴ നിരക്കുകള്‍ ഗണ്യമായി കുറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. 2018 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതുക്കിയ നിരക്കുള്‍ പ്രാബല്യത്തില്‍ വരിക. വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഈതീരുമാനമെന്ന് ബാങ്ക് അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
മെട്രോ നഗരമേഖല എന്നീ കേന്ദ്രങ്ങളില്‍ ശരാശരി പ്രതിമാസ ബാലന്‍സ് സൂക്ഷിക്കാത്തതിനുള്ള നിരക്കുകള്‍ പരമാവധി 50രൂപയും ജി.എസ്.ടി.യും എന്നത് 15 രൂപയും ജി.എസ്.ടി.യും എന്നാക്കി കുറച്ചു. ഇതേരീതിയില്‍ അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ നിരക്കുകള്‍ 40 രൂപയും ജി.എസ്.ടി.യും എന്നത് യഥാക്രമം 12 രൂപയും ജി.എസ്.ടി.യും പത്തു രൂപയും ജി.എസ്.ടി.യും എന്ന ക്രമത്തിലും കുറച്ചു. ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ സാധാരണ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് (ബി.എസ്.ബി.ഡി.) എപ്പോള്‍ വേണമെങ്കിലും സൗജന്യമായി മാറാമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ശരാശരി പ്രതിമാസ ബാലന്‍സ് സൂക്ഷിക്കാതെ തന്നെ അടിസ്ഥാന സേവിംഗ്സ് ബാങ്ക് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ് ഈ അക്കൗണ്ടുകള്‍. 41 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്.ബി.ഐക്കുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad