Type Here to Get Search Results !

Bottom Ad

ഖാസി കേസ്: പ്രധാന മന്ത്രിക്ക് 25000 ഇമെയിലുകള്‍ അയക്കും

മംഗളൂരു: (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് 25000 ഇമെയില്‍ സന്ദേശം അയക്കും. 16നു മംഗലാപുരത്ത് നടക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനോടനുബന്ധിച്ചുള്ള മൂന്നാംഘട്ട സമര പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറുന്നത്.

16നു ഉച്ചക്ക് 3.30നു ബന്ദര്‍ സീനത്ത് ബക്ഷ് മസ്ജിദിലെ മഖാം സിയാറത്തോടെയാണ് ചടങ്ങിന് തുടക്കം കുറിക്കുക. നാല് മണിക്ക്് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. 16ന് വൈകിട്ട് മംഗലാപുരത്ത് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിലും മൂന്നാംഘട്ട സമര പ്രഖ്യാപന ചടങ്ങിലും കാസര്‍കോട് ജില്ലയില്‍ നിന്നും പരമാവധി ആളുകള്‍ സംബന്ധിക്കണമെന്ന് കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി താഖാ അഹമ്മദ് അല്‍ അസ്ഹരി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad