Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ജോലിക്ക് ഇനി മുതല്‍ സൈനിക സേവനം നിര്‍ബന്ധമാക്കും


തിരുവനന്തപുരം (www.evisionews.co): സര്‍ക്കാര്‍ ജോലിക്ക് ഇനി മുതല്‍ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇനി മുതല്‍ സംസ്ഥാന കേന്ദ്ര സര്‍വീസുകളിലെ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായി അഞ്ചുവര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കണമെന്നാണ് ശുപാര്‍ശ.

ഇതിനു വേണ്ടിയുള്ള പ്രൊപ്പോസല്‍ മുന്നോട്ടുവയ്ക്കാന്‍ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനോട് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി നിര്‍ദേശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഈപദ്ധതി നടപ്പാക്കുന്നതിലൂടെ സൈനികരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാമെന്നാണ് കമ്മിറ്റി വിലയിരുത്തുന്നത്.

20000 സൈനികരുടെയും 7000 ഉദ്യോഗസ്ഥരുടെയും കുറവ് നിലവില്‍ സൈന്യത്തിലുണ്ട്. ഇതു പരിഹരിക്കാനാണ് പുതിയ ശുപാര്‍ശ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പാണ്. ഇവിടെ നിന്ന് അനുകൂല തീരുമാനം വന്നാല്‍ സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാകുന്നതിനുള്ള വഴിതെളിയും.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad