Type Here to Get Search Results !

Bottom Ad

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പോലീസിനെ നെട്ടോടമോടിച്ച കാര്‍ കസ്റ്റഡിയില്‍: ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു


കാസര്‍കോട്: (www.evisionnews.co) നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പോലീസിനെ തലങ്ങുംവിലങ്ങും ഓടിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കഞ്ചാവ് സംഘം എത്തിയതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ജീപ്പ് കുറുകെയിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സംഘം മിന്നല്‍വേഗത്തില്‍ പോലീസിനെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്കുമാറും പ്രൊബേഷന്‍ എസ്.ഐ റഊഫും സംഘവും ചെമ്മനാട് ബജാജ് മോട്ടോര്‍ സൈക്കിള്‍ ഷോറൂമിനടുത്ത് എത്തിയത്. അവിടെ കണ്ട കറുത്ത ഫിയറ്റ് കാറിന് കുറുകെ പോലീസ് ജീപ്പ് നിര്‍ത്തിയിട്ടു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ പിറകോട്ടെടുത്ത് സിനിമാസ്റ്റൈസില്‍ വട്ടംകറക്കുകയും അതിവേഗത്തില്‍ ഓടിച്ചുപോവുകായായിരുന്നു. പിന്തുടര്‍ന്നെങ്കിലും കാറിനെ കണ്ടെത്താനായില്ല. 
പിന്നീട് പോലീസ് മറ്റൊരു വാഹനത്തില്‍ കാര്‍ പോയ റോഡിലൂടെ പട്രോളിംഗ് നടത്തിയതിനെ തുടര്‍ന്ന് മേല്‍പറമ്പില്‍ ഇതേകാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. കാറിലുണ്ടായിരുന്ന യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് സംഘത്തില്‍പെട്ട ആളാണെന്ന് കണ്ടെത്തി. കാറില്‍ നിന്നും ഒരു കിലോ കഞ്ചാവും കണ്ടെത്തി. യുവാവിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad