Type Here to Get Search Results !

Bottom Ad

മുഹിമ്മാത്ത് നസീഹത്ത് സില്‍സില ജില്ലാതല ഉദ്ഘാടനം 19ന് ബെളിഞ്ചയില്‍


ബെളിഞ്ച (www.evisionnews.co): മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പി സൈനുല്‍ മുഹഖ്ഖീന്‍ മര്‍ഹും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പേരില്‍ ഏപ്രില്‍ 26, 27, 28 തിയതികളില്‍ നടക്കുന്ന ഉറൂസ് മുബാറകിന്റെ പ്രചാരണാര്‍ത്ഥം മുഹിമ്മാത്ത് സമിതി സംഘടിപ്പിക്കുന്ന നസീഹത്ത് സില്‍സിലയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 19ന് ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. മാര്‍ച്ച് 19മുതല്‍ 23വരെയുളള ദിവസങ്ങളില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസലാം സഅദി കോട്ടക്കുന്ന് സൂറത്ത് തീന്‍ പ്രഭാഷണം നടത്തും.

19തിങ്കള്‍ വൈകിട്ട് അഞ്ചുമണിക്ക് മഖാം സിയാറത്തിന് ഇബ്രാഹിം മുസ്ലിയാര്‍ കുദിങ്കില നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കെ.കെ നാരമ്പാടി പതാക ഉയര്‍ത്തും. രാതി ഏഴുമണിക്ക് ഉദ്ഘാടന സെഷന്‍. ഇസ്മായില്‍ ഫൈസി നാട്ടക്കല്‍ പ്രാര്‍ത്ഥന നടത്തും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് ജില്ലാ കമ്മറ്റി പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ സന്ദേശ പ്രഭാഷണവും അബ്ദുസലാം സഅദി കോട്ടക്കുന്ന് മുഖ്യപ്രഭാഷണവും നടത്തും.

20ന് രാത്രി ഏഴുമണിക്ക് മുഹമ്മദ് മൗലവി ബട്ടക്കണ്ടം പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ലത്തീഫ് ഗോളിക്കട്ടയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ ഫൈസി കുമ്പടാജെ ഉദ്ഘാടനം ചെയ്യും. ഹൈദര്‍ ജൗഹരി കാനക്കോട് മുഖ്യാതിഥിയാകും. 21ന് ഉമര്‍ ഗണ്ടിത്തടുക്കയുടെ അധ്യക്ഷതയില്‍ സിദ്ധീഖ് ഹനീഫി അന്നടുക്ക ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം അഹ്‌സനി കുദിങ്കില മുഖ്യാതിഥിയാകും. 22ന് അബ്ദുന്നാസിര്‍ ഹിമമി സഖാഫി സ്വാഗതം പറയും. ഉസ്മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തും. അബ്ദുറഹ്മാന്‍ നാരമ്പാടിയുടെ അധ്യക്ഷതയില്‍ ആബിദ് നഈമി ബെളിഞ്ച ഉദ്ഘാടനം ചെയ്യും. ഉമര്‍ താനിപ്പള്ളം മുഖ്യാതിഥിയായിരിക്കും.

23ന് വൈകിട്ട് ആറുമണി മുതല്‍ മഹബ്ബ സ്വലാത്ത് മജ്‌ലിസും സമാപന സമ്മേളനവും നടക്കും. മുഹമ്മദ് അമാനി നടുക്കുന്ന് പ്രാര്‍ത്ഥന നടത്തും. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂറിന്റെ അധ്യക്ഷതയില്‍ എസ്‌വൈഎസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി സുലൈമാന്‍ ഹാജി പളളപ്പാടി മുഖ്യാതിഥിയായിരിക്കും. സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി അല്‍ ബുഖാരി ബായാര്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. സമാപന കൂട്ടപ്രാര്‍ത്ഥനക്ക് വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത് നേതൃത്വം നല്‍കും. അന്നദാനത്തോടെ പരിപാടി സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad