Type Here to Get Search Results !

Bottom Ad

ഇന്നുമുതല്‍ മിനിമം ചാര്‍ജ് എട്ടുരൂപ: കെഎസ്ആര്‍ടിസി നിരക്കിലും വര്‍ധന


തിരുവനന്തപുരം (www.evisionnews.co): ബസ് നിരക്ക് വര്‍ധന ഇന്നു മുതല്‍ നിലവില്‍ വന്നു. മിനിമം ചാര്‍ജ് എട്ടു രൂപയായി. രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും എട്ടുരൂപയായിരിക്കും നിരക്ക്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ മിനിമം നിരക്ക് ഒരു രൂപയായി തുടരും. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി നിരക്കുകളും ഇന്നുമുതല്‍ വര്‍ധിക്കും.

ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍നിന്ന് 70 ആയി വര്‍ധിച്ചു. ഓര്‍ഡിനറിയുടെ മിനിമം നിരക്ക് എട്ടു രൂപയായതിനൊപ്പം ഫാസ്റ്റ് പാസഞ്ചറുകളുടേത് പത്തില്‍നിന്ന് 11ആയി ഉയര്‍ന്നു. കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ നോണ്‍ എസി മിനിമം നിരക്ക് 10 രൂപയായും എസി മിനിമം നിരക്ക് 21 രൂപയായും വര്‍ധിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad