Type Here to Get Search Results !

Bottom Ad

കൊടുവള്ളിയിലും പേരാവൂരിലും യു.ഡി.എഫിന് വിജയം


കോഴിക്കോട് (www.evisionnews.co): കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ ഡിവിഷനിലും പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. കൊടുവള്ളി നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തലപ്പെരുമണ്ണ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സറീന റഫീഖാണ് (മുസ്ലിം ലീഗ്) ജയിച്ചത്. 97 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് വിജയിച്ചിരിക്കുന്നത്.

പേരാവൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡ് തിരിച്ചുപിടിച്ചാണ് യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ട് 1138.അതില്‍ 742 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 360 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് അഞ്ച് വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 31 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പൂക്കോത്ത് സിറാജ് രാജിവെച്ച് ലീഗില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad