Type Here to Get Search Results !

Bottom Ad

ബദിയടുക്ക പ്രീമിയര്‍ ലീഗ് മാര്‍ക്കറ്റ് ബോയ്‌സിന് കിരീടം


അജ്മാന്‍ (www.evisionnews.co): അജ്മാനില്‍ നടന്ന ബദിയടുക്ക പ്രീമിയര്‍ ലീഗ് സീസണ്‍ മൂന്നു ക്രിക്കറ്റ് ടൂര്‍ണിമെന്റില്‍ ബദിയടുക്ക മാര്‍ക്കറ്റ് ബോയ്സ് കിരീടം സ്വന്തമാക്കി സീബേര്‍ഡ് ബീജന്തടുക്കയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. രണ്ട് ഗ്രൂപ്പുകളായി ബദിയടുക്ക പഞ്ചായത്തിലെ 12 ടീമുകളാണ് മത്സരിച്ചത്. മാര്‍ക്കറ്റ് ബോയ്സലെ വാരിസ് ബദിയടുക്കയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് ട്രോഫികള്‍ വിതരണം ചെയ്തു. 

നേരത്തെ മത്സരം ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘടനം ചെയ്തു. നൂറുദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍, മുഹമ്മദ് കുഞ്ഞി പിലാക്കട്ട, അഷ്‌റഫ് കുക്കുംകുടല്‍, എം.എസ് ഹമീദ്, ഇ.ബി അഹമ്മദ് ചേടാക്കല്‍, അഷ്‌റഫ്, ചെത്തനം, അഷ്‌റഫ് നീര്‍ച്ചാല്‍, ഹമീദ് കെടഞ്ചി, ശശി നീര്‍ച്ചല്‍ സംബന്ധിച്ചു. സുബൈര്‍ ബദിയടുക്ക അധ്യക്ഷതവും ഷാനവാസ് ബദിയടുക്ക സ്വാഗതവും പറഞ്ഞു. ഉബൈദ് ചെടേക്കാല്‍, സംസു മടത്തടുക്ക, ആസിഫ് ചേടേക്കാല്‍, ഖലീല്‍ മടത്തടുക്ക, അമീര്‍ അലി, റിയാസ് ബി.എസ്, ഇഖ്ബാല്‍ കേടഞ്ചി, റൗഫ് ബദിയടുക്ക മത്സരങ്ങള്‍ നിയന്ത്രിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad