Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് സ്ഥാപകദിനം: ജില്ലയില്‍ വിപുലമായ പരിപാടികള്‍


കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സ്ഥാപകദിനത്തില്‍ മല്ലംവാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രഭാതഭേരി മുഴക്കി മാനവ സൗഹൃദ സന്ദേശയാത്ര നടത്തി. ഇതിന്റെ ഭാഗമായി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. മല്ലം ക്ഷേത്രത്തില്‍ ട്രസ്റ്റി അംഗം അഡ്വ: ശശിധര ഭട്ടുമായി സൗഹൃദ സംഭാഷണം നടത്തി.

പ്രസിഡണ്ട് ഹനീഫ, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, എ.ബി മാഹിന്‍ ഹാജി, എം.എ ഖാദര്‍, ഹമീദ് സുലൈമാന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, മുനീര്‍ തൈവളപ്പ്, മുഹമ്മദ് കുഞ്ഞിപോക്കര്‍, എം.കെ മുഹമ്മദ് കുഞ്ഞി, എം.കെ ഷാഫി, കെ.സി മന്‍സൂര്‍, അബ്ദുല്ലക്കുഞ്ഞി മുണ്ടപ്പള്ളം, ഷരീഫ് മല്ലത്ത്, കുഞ്ഞിമല്ലം, മൊയ്തുപാറ, മുഹമ്മദ് കുഞ്ഞി സുലൈമാന്‍, മൊയ്തീന്‍ ചോരൂര്‍, ഹമീദ് പോക്കര്‍, കെ.എം മുഹമ്മദ് കൊളച്ചപ്പ്, റഫീഖ് കടവില്‍, കെ.സി മുഹമ്മദ് കൊളച്ചപ്പ്, ഗഫൂര്‍ കൊള്‍ച്ചപ്പ്, ചേരൂര്‍ അബ്ബാസ്, അബ്ദുല്ല ഉപ്പള, സിദ്ധീഖ് മല്ലം, ബഷീര്‍ ചെറക്കാല്‍ നേതൃത്വം നല്‍കി.


തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തുന്നു

കാസര്‍കോട് നഗരത്തില്‍ പ്രഭാതഭേരി നടത്തി
കാസര്‍കോട് (www.evisionnews.co): മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രഭാതഭേരി നടത്തി. തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും ഫിഷ് മാര്‍ക്കറ്റ് പരിസരത്ത് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്തും പതാക ഉയര്‍ത്തി. മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍, മണ്ഡലം ഭാരവാഹികളായ ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, എ.എ അബ്ദുല്‍ റഹ്്മാന്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, സഹീര്‍ ആസിഫ്, ഹക്കീം അജ്മല്‍, ഹാരിസ് ബെദിര, ഹാരിസ് ബ്രദേര്‍സ് നേതൃത്വം നല്‍കി.


ഫിഷ് മാര്‍ക്കറ്റ് പരിസരത്ത് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് പതാക ഉയര്‍ത്തുന്നു

മൊഗ്രാല്‍ പുത്തൂരില്‍ ലീഗിന്റെ 'ഉണര്‍ത്തുസഭ'
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി 15-ാം വാര്‍ഡ് ലീഗ് കമ്മിറ്റി ഉണര്‍ത്തുസഭ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രാര്‍ത്ഥന, പതാക ഉയര്‍ത്തല്‍, സൗഹാര്‍ദ സംഗമം തുടങ്ങിയവ സംഘടിപ്പിച്ചു. വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി.പി അബ്ദുല്ല പതാക ഉയര്‍ത്തി. പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി സലാഹുദ്ദീന്‍, ഖത്തര്‍ കെ.എം.സി.സി നേതാവ് ബി.എം ബാവ ഹാജി, ദുബൈ കെ.എം.സി.സി നേതാവ് ജലാല്‍ വലിയവളപ്പ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, മാഹിന്‍ കുന്നില്‍, മുഹമ്മദ് കുന്നില്‍, കെ.ബി അബ്ദുല്‍ റഹിമാന്‍ ഹാജി, ഹമീദ്, അബ്ദുല്ല, ഹംസ, പുത്തൂര്‍ അബ്ദുല്ലക്കുഞ്ഞി, കെ.ബി അഷ്‌റഫ്, മുഹമ്മദ് ബഹ്‌റൈന്‍, മുഹമ്മദ് കുഞ്ഞി, കെ.എച്ച് ഇഖ്ബാല്‍, ആബിദ് നുനു, അംസു മേനത്ത്, മുഹമ്മദ് മൂല, എ.ആര്‍ ആബിദ്, ബി.ഐ സിദ്ധീഖ്, ഫൈസല്‍, ബാപ്പുട്ടി, സലീം, ഹനീഫ്, മുഹമ്മദ് കുഞ്ഞി, ആരിഫ് എടച്ചേരി, മഹമ്മൂദ്, ഷാഹി, കെ. അബ്ദുല്ലക്കുഞ്ഞി, യാസര്‍, ഷുക്കൂര്‍, അബ്ദു, നൗഷാദ്, അബ്ദുല്‍ റഹിമാന്‍ മധൂര്‍, റഫീഖ്, ഹമീദ് മുണ്ടേക്ക, ഹസന്‍, നാസര്‍, നബീല്‍, അസീസ്, മുസ്തഫ ഹുബ്ലി സംബന്ധിച്ചു.


മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡണ്ട് സി.പി അബ്ദുല്ല പതാക ഉയര്‍ത്തുന്നു



Post a Comment

0 Comments

Top Post Ad

Below Post Ad