Type Here to Get Search Results !

Bottom Ad

ബംഗാളില്‍ സി.പി.എമ്മിന് തിരിച്ചടി: മമതയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു


ബംഗാള്‍ (www.evisionnews.co): ബംഗാളില്‍ ഇടതുനീക്കത്തിന് തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യസഭയിലേക്കുള്ള അഞ്ചുസീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ നല്‍കാന്‍ മമതാ ബാനര്‍ജി തീരുമാനമെടുത്തതാണ് സി.പി.എമ്മിന് ബംഗാളില്‍ തിരിച്ചടിയായത്. സി.പി.എമ്മുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ പുതിയനീക്കം.

പാര്‍ട്ടി ഉന്നതാധികാരത്തിനു ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഘ്വിയുടെ ജയം ഇതോടെ ഉറപ്പായി. തൃണമൂലിന്റെ ഏകപക്ഷീയനടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം രബീണ്‍ ദേബിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു.

ഉഭയസമ്മതത്തോടെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം കോണ്‍ഗ്രസും ഇടതുമുന്നണിയും ചര്‍ച്ച ചെയ്തുവരികയായിരുന്നുവെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പത്രക്കുറിപ്പില്‍ പറഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനോ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളോ ആയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിരുന്നു ശ്രമം. എന്നാല്‍, അതിനിടെ ഏകപക്ഷീയമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ന്യൂഡല്‍ഹിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad