Type Here to Get Search Results !

Bottom Ad

വനിതാരത്‌നങ്ങളെ ആദരിച്ചും അമ്മമാര്‍ക്ക് വിരുന്നൊരുക്കിയും വനിതാദിനാചരണം


കാസര്‍കോട് (www.evisionnews.co): വനിതാദിനത്തില്‍ വേറിട്ട ആഘോഷങ്ങളുമായി കാസര്‍കോട് അല്‍റാസി കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ്. ദീര്‍ഘകാലത്തെ സാമൂഹ്യ സേവനത്തിന് മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മറിയുമ്മയെയും വിശിഷ്ട സേവനത്തിന് ബോവിക്കാനം സി.എച്ച്.സി.ഇ പാലിയേറ്റിവ് നഴ്സ് പ്രിയ എന്നിവരെയും ആദരിച്ചു. തുടര്‍ന്ന് അമ്മമാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ വിരുന്നൊരുക്കി. വിദ്യാര്‍ത്ഥിനികള്‍ മാത്രം അണിനിരന്ന നിരവധി കലാപരിപാടികളും തുടര്‍ന്ന് അരങ്ങേറി. 

ബോവിക്കാനം സ്വകാര്യ ഹാളില്‍ നടന്ന പരിപാടി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ: അശ്വതി നായര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡണ്ട് അലീമത് ഷീനു മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നശ്വാന ഫര്‍വീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശോഭ പ്രത്യേക ക്ലാസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട്, മറിയുമ്മ അബ്ദുല്‍ ഖാദര്‍, മെമ്പര്‍മാരായ അനീസ മന്‍സൂര്‍, നസീമ അഷ്‌റഫ്, കോളജ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, അനീസ് ബെദിര, എ. പ്രിയ, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സി.എച്ച് റുക്‌സാന, തസീല മേനങ്കോട്, ധന്യശ്രീ സംസാരിച്ചു. ഇശ്രത്ത് ശബാ സ്വാഗതവും ആയിഷത്ത് ലിയാസിയ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad