കാഞ്ഞങ്ങാട് (www.evisionnews.co): നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന്റെ യാത്രയയപ്പ് ചടങ്ങിനിടയില്‍ കോളജില്‍ 'ആദരാഞ്ജലി' അര്‍പ്പിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി പ്രിന്‍സിപ്പല്‍. സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് പ്രിന്‍സിപ്പല്‍ പി.വി പുഷ്പ ആരോപിച്ചു.
കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്നും പ്രിന്‍സിപ്പള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകാന് തന്നെയാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പല്‍ കെ.എസ്‌യു ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്ന് എസ്.എഫ്.ഐ മുമ്പ് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കോളജില്‍ പ്രശ്നങ്ങള്‍ നടന്നുവരികയായിരുന്നു. മെയ് മാസം അവസാനത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പളിന് മറ്റു അധ്യാപകര്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് യാത്രയയപ്പ് നല്‍കിയത്.

Post a Comment
0 Comments