Type Here to Get Search Results !

Bottom Ad

ഫാസിസത്തെ നേരിടാന്‍ മതേതരശാക്തീകരണം അനിവാര്യം: കെ.പി മുഹമ്മദ് അഷ്‌റഫ്

ജിദ്ദ (www.evisionnews.co): പച്ചയായ വര്‍ഗീയ ദ്രുവീകരണത്തിലൂടെ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി ഹിന്ദു രാഷ്ട്രമെന്ന ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷറഫ് അഭിപ്രായപ്പെട്ടു .

പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മുഹമ്മദ് അഷ്‌റഫിന് കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സ്വീകരണ യോഗം ജില്ലാ പ്രഡിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. കെഎംസിസി ജിദ്ദ സെക്രട്ടറി അസീസ് കോടോപാടം, അബ്ദുല്‍ ഖാദര്‍ മിഹ്റാജ്, അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍, കെ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മാഹിന്‍ ചേരങ്കൈ,

അഷറഫ് പള്ളം, ഖാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര,ജലീല്‍ ചെര്‍ക്കള, കെ.എം ഇര്‍ഷാദ്, സമീര്‍ ചേരങ്കൈ, ബഷീര്‍ ബായാര്‍, ഹനീഫ് മഞ്ചേശ്വരം, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള, സുബൈര്‍ നായന്മാര്‍ മൂല, നസീര്‍ പെരുമ്പള, ബുനിയാം ഒറവങ്കര, അഷ റഫ് പാക്യാര, അബ്ദുല്ല ചന്തേര, മസൂദ് തളങ്കര, ബഷീര്‍ കപ്പണ, ഗഫൂര്‍ ബെദിര, സിദ്ദീക്ക് പാലക്കുന്ന് സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad