ഉളിയത്തടുക്ക (wwwevisionews.co): അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴു പതിറ്റാണ്ട് എന്ന പ്രമേയം മുന്‍നിര്‍ത്തിയുള്ള മധൂര്‍ പഞ്ചായത്ത് മായിപ്പാടി, മധൂര്‍, ഉളിയ, പുളിക്കൂര്‍, ഷിരിബാഗിലു, വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം ഏപ്രില്‍ എട്ടിന് അഞ്ചുമണിക്ക് പള്ളം ജംഗ്ഷനില്‍ നടക്കും. നാലുമണിക്ക് ഉളിയത്തടുക്കയില്‍ നിന്നും പ്രകടനം ആരംഭിക്കും. ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് പതാകഉയര്‍ത്തുന്നതോടെ അനുബന്ധ പരിപാടികള്‍ക്ക് തുടക്കമാവും.
പത്തു മണിക്ക് വിദ്യാര്‍ത്ഥി സമ്മേളനം പുളിക്കൂറിലും വൈകുന്നേരം നാലു മണിക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണം ബിലാല്‍ നഗറിലും നടക്കും. നാലിന് യുവജന സംഗമം ഏഴു മണിക്ക് ശിരിബാഗിലുവിലും ആറിന് വനിതാസംഗമം മൂന്നു മണിക്ക് പള്ളം ശിഹാബ് തങ്ങള്‍ സ്ട്രീറ്റിലും നടക്കും. അന്നുതന്നെ പതാകദിനമായി ആചരിക്കും. സൗജന്യ സുന്നത്ത് ക്യാമ്പ് ഏപ്രില്‍ ഏഴിന് ഒമ്പത് മണി മുതല്‍ പള്ളത്ത് നടക്കും. മുസ്ലിം ലീഗ്, പോഷക സംഘടനകളുടെ സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും പ്രാസംഗികന്മാരും വിവിധ പരിപാടികളില്‍ സംബന്ധിക്കും.

Post a Comment
0 Comments