മുളിയാര്‍ (www.evisionnews.co): ബോവിക്കാനം ഇസത്ത് നഗറില്‍ പുതുതായി നിര്‍മിച്ച മസ്ജിദുറഹ്മാന്‍ ഏപ്രില്‍ 27ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് മെയ് ഒന്നിന് ആരംഭക്കുന്ന മതപ്രഭാഷണത്തില്‍ വൈകിട്ട് ഏഴുമണിക്ക് ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. രണ്ടിന് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരവും മൂന്നിന് ഖലീല്‍ ഹുദവി കല്ലായവും പ്രഭാഷണം നടത്തും.

Post a Comment
0 Comments