ന്യൂഡല്‍ഹി (www.evisionnews.co): പ്രകൃതി വാതകത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ ആറു ശതമാനം കൂട്ടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പാചകവാതകത്തിന്റെയും സി.എന്‍.ജിയുടെയും വില ഉയരാന്‍ വഴിയൊരുക്കുന്നതാണ് ഇപ്പോഴത്തെ വില വര്‍ധന.
അടുത്ത ആറുമാസത്തേക്ക് പ്രകൃതി വാതക വില മില്യണ്‍ ബ്രിട്ടീഷ് തെല്‍മല്‍ യൂണിറ്റിന് 3.06 ഡോളറായിരിക്കും. നിലവിലിത് 2.89 ഡോളറാണ്. വില വര്‍ധന ഏപ്രില്‍ ഒന്നിനു നിലവില്‍ വരുമെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു. യു.എസ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വില നിലവാരം അനുസരിച്ച് ആറു മാസത്തിലൊരിക്കലാണ് പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നത്. ആവശ്യമായ പ്രകൃതി വാതകത്തിന്റെ പകുതിയിലേറെയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ഒ.എന്‍.ജി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഉല്‍പ്പാദക കമ്ബനികള്‍ക്കു വിലവര്‍ധന നേട്ടമാകും. അതേസമയം, പാചകവാതകം, സി.എന്‍.ജി. തുടങ്ങിയവയുടെ വില കൂടും.

Post a Comment
0 Comments