കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ ലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്. പെര്‍വാഡിലെ ഇസ്മായില്‍ അജ്സി (35), സഹോദരി ഹാജിറ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുമ്പള ദേശീയപാതയില്‍ ജംഗ്ഷന്‍ പള്ളിക്ക് സമീപമാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയും പെര്‍വാഡിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

Post a Comment
0 Comments