Type Here to Get Search Results !

Bottom Ad

ഐ.എസില്‍ ചേര്‍ന്ന നാലു കാസര്‍കോട്ടുകാര്‍ കൊല്ലപ്പെട്ടു

 
കാസര്‍കോട് (www.evisionnews.co); അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ ഐ.എസില്‍ ചേര്‍ന്ന നാലു കാസര്‍കോട്ടുകാര്‍ കൊല്ലപ്പെട്ടതായി വിവരം. കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് മന്‍സാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട വിവരം എന്‍.ഐ.എ സ്ഥിരീകരിച്ചു.
ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഐഎസില്‍ ചേര്‍ന്ന മറ്റൊരു തൃക്കരിപ്പൂര്‍ സ്വദേശി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി മര്‍വാനാണ് അന്ന് മരിച്ചത്.


Post a Comment

0 Comments

Top Post Ad

Below Post Ad